#3 #വായന2022 മറ്റൊരു പേജുകൊണ്ട് ചെറുതും ആശയലോകം കൊണ്ട് വിശാലവുമായബൊരു പുസ്തകം. ദിലീപ് രാജ് എഡിറ്ററായുള്ള പ്രാക്സിസ് സീരീസിലെ ബുക്കാണ്. സനൽ മോഹന്റെയും വിനിൽ പോളിന്റെയും പുസ്തകത്തിനൊരാമുഖം എന്ന നിലയ്ക്കാണ് വായിച്ച് തുടങ്ങിയത്.

എം.ജീ.യും ഈയെമ്മെസ്സു(കേരളം മലയാളികളുടെ മാതൃഭൂമി)മടക്കമുള്ളവരുടെ മുഖ്യധാരാ ചരിത്രാഖ്യാനത്തിന്റെ പൊള്ളത്തരങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നൂ ഈ പുസ്തകം‌.

ചരിത്രാഖ്യാനത്തിലെ ദേശീയതാവാദത്തിന്റെ മുനയൊടിക്കുന്നത് നല്ലോം ബോധിച്ചു.

വ്യാജമായ എഴുത്ത്, സവർണ്ണമായ നൊസ്റ്റാൾജിയ, പരിസ്ഥിതിചിന്ത. പര്യായപദകോശമെന്ന് വല്ലിക്ക് പേരിട്ടാലും തെറ്റില്ല, അത്രയ്ക്കുണ്ട് വാക്യഘടനയിലെ കൃത്രിമത്വം.
തീരേ കെട്ടുറപ്പില്ലാത്ത നരേഷൻ, എല്ലാറ്റിനുമപ്പുറം മൊഡേണിറ്റിക്ക് എതിരാണ്. ചെറുകാട് അവാർഡിനർഹയായ വയനാട്ടുകാരിയുടെ നോവൽ എന്ന പ്രലോഭനത്തിൽ വീണുപോയി😔🤕

thehindu.com/books/books-revie

എന്റെ വായനയുടെ ടേസ്റ്റിന് കാര്യമായ എന്തോ കുഴപ്പമുണ്ട്. വല്ലിയെന്ന, എനിക്കൊട്ടും ഇഷ്ടമാകാതിരുന്ന ഈ പുസ്തകം ജയശ്രീ കളത്തിൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തെന്നു മാത്രമല്ല അകാദമി അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഉണ്ടായിരുന്നു അത്രെ.

അടിച്ചമർത്തപ്പെട്ടവരുടെ ഇടയിൽ നിന്നും അവരുടെ ശബ്ദമുയരണം എന്ന ഇന്നിന്റെ ഭാവുകത്വത്തിൽ,
സുകുമാരൻ ചാലിഗദ്ദയടക്കലുള്ള ആദിവാസി സമൂഹത്തിലുള്ളവർ ഗോത്രകവിതയുമായി മുൻപോട്ട് വരുന്ന ഈ കാലത്ത്, ഈ പ്ലാസ്റ്റിക്കിന് ഇത്ര സ്വീകാര്യത കിട്ടുന്നത് എനിക്ക്/എന്റെ വായനക്ക് കാര്യമായ തകരാറുള്ളതുകൊണ്ടല്ലാതെ മറ്റെന്താണ്.

Sign in to participate in the conversation
Mastodon for Tech Folks

mastodon.technology is shutting down by the end of 2022. Please migrate your data immediately. This Mastodon instance is for people interested in technology. Discussions aren't limited to technology, because tech folks shouldn't be limited to technology either!